Latest NewsKerala

മാതാപിതാക്കളെ വീഡിയോ കോളിലൂടെ മകൾ മൊഴി ചൊല്ലി; കാരണമിതാണ്

പെരിന്തല്‍മണ്ണ : മാതാപിതാക്കളെ വീഡിയോ കോളിലൂടെ മകൾ മൊഴി ചൊല്ലി. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ മാതാപിതാക്കൾ അനുവദിക്കുന്നില്ല എന്ന കാരണത്താലാണ് മകൾ മാതാപിതാക്കളെ ഉപേക്ഷിച്ചത്. മലപ്പുറം സ്വദേശിനിയായ സ്ത്രീ വിദേശത്തിരുന്നാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്.

കമ്മീഷന്‍ നടത്തിയ ഒത്ത് തീര്‍പ്പ് ചര്‍ച്ചയിലാണ് നാടകീയമായി യുവതി മാതാപിതാക്കളെ മൊഴി ചൊല്ലിയത്.കമ്മീഷന്‍ അം​​ഗമാണ് പരസ്‌പരം സംസാരിക്കാൻ അവസരം ഉണ്ടാക്കിയത്. ഫോണ്‍ എടുത്തപ്പോള്‍ മാതാപിതാക്കള്‍ക്ക് അദാലത്തില്‍ വച്ച്‌ കൈമാറുകയും ചെയ്തു. ഉടനെയാണ് നി​ങ്ങ​ളു​മാ​യി എ​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ദ​യ​വു ചെ​യ്ത് ശ​ല്യം ചെ​യ്യ​രു​തെ​ന്നും യുവതി അമ്മയോട് വ്യക്തമാക്കി.

ഒരു വർഷമായി മകളെക്കുറിച്ച് വിവരം ഒന്നും ഇല്ലായിരുന്നുവെന്നും അതിനാൽ മകൾ ഭർതൃവീട്ടിൽ പീഡനത്തിന് ഇരയായി എന്ന് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടാണ് മകള്‍ കൂ​ടെയുണ്ടാകണമെന്ന് പറഞ്ഞതെന്ന് മാതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button