തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസുകളില്‍ റൂട്ട് അറിയിക്കാന്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് വ്യക്തവും വായിക്കാന്‍ സാധിക്കുന്നതുമായിരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ നിർദേശം. എല്ലാ ബസുകളിലും വ്യക്തമായ ബോര്‍ഡാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് കോര്പറേഷന് മാനേജിങ്ങ് ഡയറക്ടര്‍ പരിശോധിച്ച് ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് വ്യക്തമാക്കി.
ബോര്‍ഡുകള്‍ വായിക്കാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ച് വട്ടിയൂര്‍ക്കാവ് സ്വദേശി എല്‍.ബാബുരാജ് നല്കിയ പരാതിയില്‍ കമ്മിഷന് കോര്പറേഷന് എം.ഡിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. അതേസമയം മോട്ടോര്‍ വാഹന നിയമവും ചട്ടങ്ങളും പ്രകാരമാണ് ബോര്‍ഡ് സ്ഥാപിക്കുന്നതെന്നും വ്യക്തമായ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്നുള്ള നിർദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments