ബെഗുസരായ് (ബീഹാര്‍) • ബി.ജെ.പി നേതാവിനെ അജ്ഞാതര്‍ ക്രൂരമായി കൊലപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പങ്കജ് സിംഗ് ആണ് കൊല്ലപ്പെട്ടത്. അമരോര് കിര്‍താര്‍പൂര്‍ ഗ്രാമത്തിലെ സിന്ഘൌര് പോലീസ് സ്റ്റേഷന് പരിധിയിലാണ് കൊലപാതകം നടന്നത്.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ചുറ്റിക പോലെയുള്ള വസ്തു ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പോലീസ് പറഞ്ഞു.
രാവിലെ വിളിച്ചുണര്‍ത്താന്‍ അമ്മയെത്തിയപ്പോഴാണ് പങ്കജിനെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കാണുന്നത്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി.
Post Your Comments