Latest NewsIndia

യുവഡോക്ടറുടെ മരണം കൊലപാതകമെന്ന് സംശയം : കഴുത്തില്‍ മുറിവ് കണ്ടെത്തി

മുംബൈ : യുവഡോക്ടറുടെ മരണം കൊലപാതകമെന്ന് സംശയം. കഴുത്തില്‍ മുറിവ് കണ്ടെത്തി. ജാതി അധിക്ഷേപം മൂലം മുംബൈയില്‍ ജൂനിയര്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവമാണ് ഇപ്പോള്‍ കൊലപാതകമാണെന്ന് പറഞ്ഞ് അഭിഭാഷകന്‍ രംഗത്ത് എത്തിയിരിക്കുന്നത്. . പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും പായല്‍ മരിച്ച സാഹചര്യങ്ങളും വിശകലനം ചെയ്യുമ്പോള്‍ ഒരു കൊലപാതകമാകാനുള്ള സാധ്യതയാണ് കാണുന്നതെന്ന് പായലിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പ്രസ്താവിച്ചു.

ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പായലിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തില്‍ മുറിവിന്റെ അടയാളങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. മരണത്തിനുള്ള പ്രധാന കാരണങ്ങള്‍ക്ക് താഴെ കഴുത്തില്‍ മുറിവുകളുടെ അടയാളങ്ങളുടെ തെളിവുകള്‍ കണ്ടതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെന്ന് എന്‍.ഡി. ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കുറ്റാരോപിതര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ഇതൊരു കൊലപാതകമാണെന്ന വാദം നിഷേധിച്ചു. കുറ്റാരോപിതര്‍ക്ക് പായലിന് അഡ്മിഷന്‍ കിട്ടിയത് സംവരണ ക്വാട്ടയിലാണെന്ന് അറിവില്ലായിരുന്നുവെന്നും അത് കൊണ്ട് അവരുടെ ജാതി ഏതെന്നും അറിയില്ലായിരുന്നുവെന്നും അഭിഭാഷകന്‍ കോടതിയില്‍ പ്രസ്താവിച്ചു. അതേസമയം പായലിന്റെ മരണം നടന്ന ബി.വൈ.എല്‍ നായര്‍ ആശുപത്രി അധികൃതര്‍ ആന്റി റാഗിങ് സെല്‍ രൂപീകരിക്കുകയും അന്വേഷണത്തില്‍ ഇവര്‍ക്കെതിരായ ആരോപണം ശരിയെന്ന് തെളിഞ്ഞിട്ടുണ്ട്. പായല്‍ ആത്മഹത്യ ചെയ്യുന്ന ദിവസവും ഓപറേഷന്‍ തീയറ്ററിനടുത്ത് മറ്റ് ജീവനക്കാരുടെ മുന്നില്‍ വെച്ച് ഇവര്‍ പായലിനെ അധിക്ഷേപിച്ചതിന് സാക്ഷിമൊഴികളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button