ന്യൂഡൽഹി : ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയില്‍ ബിജെപി നേതാവ് വ്യാഴാഴ്ച പൊതുതാല്‍പര്യ ഹര്‍ജി നല്‍കി.ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്. ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് കോടതി നിര്‍ദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വ്യക്തി നിയമം റദ്ദ് ചെയ്യണമെന്നും രാജ്യത്തെ എല്ലാ പൗരന്മാരും ഏകസിവില്‍ കോഡിന് കീഴില്‍ വരണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടു.
1965മുതല്‍ ഗോവയില്‍ ഏകസിവില്‍ കോഡ് നടപ്പാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഏകീകൃത സിവില്‍കോഡ് ഭരണഘടന ആര്‍ട്ടിക്കിള്‍ 44ല്‍ ഉള്‍പ്പെടുത്തണമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.
എല്ലാ മതാചാരങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കി കൊണ്ട് ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനായാൽ ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപെടുമെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകൻ കൂടിയാണ് ഹര്ജിക്കാരനായ അശ്വനി കുമാർ
Post Your Comments