Latest NewsInternational

റഷ്യന്‍ ‘രഹസ്യ പ്രഥമ വനിത’ ജന്മം നല്‍കിയത് ഇരട്ടകുട്ടികള്‍ക്ക്

മോസ്‌കോ : ഏറെ ജനപ്രിയനായ റഷ്യന്‍ നേതാവാണ് വ്‌ളാഡിമിര്‍ പുടിന്‍. എന്നാല്‍ എപ്പോഴും തന്റെ സ്വകാര്യ ജീവിതം ഏറെ രഹസ്യമായി മാത്രം സൂക്ഷിക്കുന്ന വ്യക്തിയുമാണ്. പക്ഷേ എപ്പോഴും പുടിനൊപ്പം വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന പേരാണ് അലീന കബേവ. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കാമുകിയെന്നു പറയപ്പെടുന്ന അലീന കബേവ ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കി. ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവും ജിംനാസ്റ്റിക്‌സ് താരവുമായ കബേവ ഈ മാസം ആദ്യമാണ് ആണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചത്.

കുളകോവ് റിസര്‍ച് സെന്ററിലെ വിഐപി വിഭാഗം ഒഴിപ്പിച്ചത് ‘രഹസ്യ പ്രഥമ വനിത’ എന്നറിയപ്പെടുന്ന കബേവയുടെ പ്രസവത്തിനായാണെന്നു കരുതുന്നു. കബേവയുമായി ബന്ധമുണ്ടെന്ന ആരോപണം പുടിന്‍ നേരത്തേ നിഷേധിച്ചതാണ്. 2013 ലാണു പുടിനും ഭാര്യ ല്യൂഡ്മിലയും 30 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം വേര്‍പിരിഞ്ഞത്. എന്നാലിപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇവര്‍ പുടിനിന്റെ കാമുകി ആണെന്നും ഇപ്പോള്‍ പിറന്നിരിക്കുന്ന ഇരട്ട കുട്ടികള്‍ പുടിന്റെത് തന്നെ എന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button