
മുംബൈ : ജാതി അധിക്ഷേപത്തെ തുടർന്ന് മുംബൈയിൽ യുവ വനിതാഡോക്ടർ ആത്മഹത്യചെയ്ത കേസില്‍ മൂന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍. മരിച്ച പായല്‍ തദ്വിയുടെ മുറിയിലുണ്ടായിരുന്ന ഡോ. ഭക്തി മൊഹാറ,ഡോ. ഹേമ അഹൂജ, ഡോ അങ്കിത ഖണ്ഡല്‍വാര്‍ എന്നിവരാണ് പിടിയിലായത്. പായലിന്‍റെ ആത്മഹത്യക്ക് പിന്നാലെ മൂന്നുപേരും ഒളിവിലായിരുന്നു.
മുംബൈ ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിഡോക്ടര്‍ പായല്‍ തദ്വി മേയ്22 നാണ് ആത്മഹത്യചെയ്തത്. പിടിയിലായ മൂന്ന് പേരും മുംബൈ സെഷന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
മകളുടെ ആത്മഹത്യക്ക് കാരണക്കാരയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യപ്പെട്ട് പായലിന്‍റെ കുടുംബം മുംബൈയിലെ ബിവൈഎല്‍ നായര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സമരം സംഘടിപ്പിച്ചിരുന്നു. പായലിന്റെ ഭർത്താവ് , മാതാപിതാക്കൾ എന്നിവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
Post Your Comments