Latest NewsIndia

സാമ്പത്തിക ഇടപാട് കേസ്: റോബര്‍ട്ട് വദ്രയെ നാളെ ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: സാമ്പത്തിക ഇടപാട് കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ നാളെ എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടേറേറ്റ് ചോദ്യം. ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് വദ്രയ്ക്ക് പുതിയ സമന്‍സ് നല്‍കി. ഡല്‍ഹി എന്‍സിആറിലേയും ബിക്കാനീറിലേയും ബിനാമി ഭൂമി ഇടപാട് കേസിലാണ് ചോദ്യം ചെയ്യുന്നത്.

ബിക്കാനീര്‍ ഭൂമി തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വദ്ര അടക്കം നാല് പേരുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ഡല്‍ഹി സുഖദേവ് വിഹാറിലെ ഭൂമി അടക്കമാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button