കണ്ണൂര്‍: അനധികൃതമായി കൈവശം വെച്ച റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തത്. മുന്‍ഗണനാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ തിരിച്ചേല്‍പ്പിക്കണമെന്ന് നേരത്തെ അറിയിപ്പ് നല്‍കിയിട്ടും തിരിച്ചേല്‍പ്പിക്കാതെ റേഷന്‍ വിഹിതം കൈപ്പറ്റുകയും മറ്റാനുകൂല്യങ്ങള്‍ നേടിയെടുത്തു കൊണ്ടിരിക്കുന്നതുമായ കുടുംബങ്ങളുടെ കാര്‍ഡുകളാണ് പിടിച്ചെടുത്തത്. അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന 25 ഓളം മുന്‍ഗണനാ കാര്‍ഡുകളാണ് പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments