തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലത്തില്‍ താല്‍കാലിക തിരിച്ചടി ഇടതുപക്ഷത്തിനു നേരിട്ടെന്നും ഇതിനെ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫിന് വിജയത്തില്‍ ആഹ്ലാദമുണ്ടാകും എന്നാല്‍ മതിമറന്ന് ആഹ്ലാദിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ലീഗ് പല വഴിവിട്ട നീക്കവും നടത്തി. തീവ്രവാദി ഭീഷണി നിലനില്‍ക്കുന ഘട്ടത്തില്‍ തീവ്രവാദ വിഭാഗങ്ങളെ കൂടെ കൂട്ടുന്നത് ശരിയോ ?തീവ്രവാദത്തിന്റെ പ്രഭവസ്ഥാനക്കാരെ കൂടെ കൂട്ടിയത് ശരിയോ ?ജമാഅത്തെ ഇസ്‌ലാമിയെയും എസ്.ഡി.പി.ഐയെയും കൂടെ കൂട്ടിയത് ശരിയോ?’; എന്നും പിണറായി ചോദിച്ചു.
ഞങ്ങളോടോപ്പം നില്‍ക്കുന്ന ഒരു ജനവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നിങ്ങള്‍ക്കായി, യു.ഡി.എഫിന് താല്‍കാലം വിജയിക്കാനായത് ദേശീയ തലത്തിലെ വിഷയം കാരണമാണെന്നും ഈ വിജയം എങ്ങനെ നേടാനായി എന്നത് കേരളത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കുമറിയാമെന്നും പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വോട്ട് വര്‍ധിപ്പിക്കാന്‍ ഏത് കൂട്ടരുമാകാം എന്ന നില സ്വീകരിച്ചെന്നും മോദി അധികാരത്തിലെത്തുമെന്ന് ഭയന്ന പാവങ്ങള്‍ യു.ഡി.എഫിന് വോട്ട് ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments