Latest NewsInternational

പ്രേതവുമായി ലൈംഗിക ബന്ധം : പിരിഞ്ഞതിനു ശേഷം പ്രേതം തന്നെ കൊല്ലാന്‍ ശ്രമിയ്ക്കുന്നു : വിചിത്രവാദവുമായി യുവതി

ഹെയ്ത്ത് ; പ്രോതവുമായി ലൈംഗിക ബന്ധത്തില്‍ നിരന്തമായി ഏര്‍പ്പെടുകയും ബന്ധം പിരിഞ്ഞപ്പോള്‍ തന്നെ കൊല്ലാന്‍ ശ്രമിയ്്കുന്നുവെന്നുമുള്ള വിചിത്ര വാദവുമായി യുവതി രംഗത്തെത്തി. കടല്‍ക്കൊള്ളക്കാരന്റെ പ്രേതത്തെ വിവാഹം കഴിച്ചുവെന്നാണ് ഈ യുവതി പറയുന്നത്. അമാന്‍ഡ് തെയ്ഗു എന്ന യുവതിയാണ് ഏവരെയും അമ്പരപ്പിക്കുന്ന വാദവുമായി രംഗത്ത് വന്നത്. ആ മോതിരം അണിഞ്ഞാല്‍ മാത്രമാണ് അദ്ദേഹത്തെ കാണാനാവുകയെന്നും യുവതി വെളിപ്പെടുത്തി. എന്നാല്‍ തങ്ങള്‍ ഇപ്പോള്‍ പിരിഞ്ഞെന്നും, അതിന്റെ പേരില്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നും യുവതി പറയുന്നു.

അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമോ എന്നാണ് സമൂഹമാധ്യമങ്ങളും ആരായുന്നത്. 2016ലാണ് ഇവര്‍ ഹെയ്ത്തില്‍ 1700ല്‍ ജീവിച്ചിരുന്ന ജാക്ക് എന്ന കടല്‍ക്കൊള്ളക്കാരന്റെ പ്രേതത്തെ കല്യാണം കഴിച്ചതായി പറയുന്നത്. സാധാരണ ദമ്പതികളെപ്പോലെ തന്നെ പ്രേതവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ അതിന് ശേഷം ഇവരുടെ ആരോഗ്യസ്ഥിതി മോശമായി. എന്നാല്‍ അമാന്‍ഡ് ഇതൊന്നും ഗൗരവമായി എടുത്തിരുന്നില്ല.

എന്നാല്‍ ഇവരുടെ വളര്‍ത്തുനായ തോബി മരിച്ചതോടെ ജാക്കിന്റെ സാന്നിധ്യം പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞു. മൂന്നാഴ്ചയോളം ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ല. അതോടെ ആരോഗ്യ നില മെച്ചപ്പെട്ടു തുടങ്ങി. എന്നാലിത് അധികകാലം നീണ്ടുനിന്നില്ല. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് സെര്‍പിസ് എന്ന രോഗമാണെന്ന് തിരിച്ചറിയുന്നത്. ഇതിന് ശസ്ത്രക്രിയ നടത്തി.

ശസ്ത്രക്രിയക്ക് മുന്നോടിയായി വിവാഹമോതിരവും ഊരിമാറ്റി. ഇതോടെയാണ് ജാക്കുമായുള്ള അദൃശ്യബന്ധം അവസാനിച്ചതെന്നും യുവതി പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button