Latest NewsIndia

സത്യപ്രതിജ്ഞക്ക് ക്ഷണമില്ല:പിണക്കമില്ലെന്ന് പാകിസ്ഥാന്‍ 

മോദിയുടെ സത്യപ്രതിജ്ഞക്ക് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനിനു ക്ഷണമില്ല. ബിഎംസ്റ്റിക്( ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്‍മര്‍, ശ്രീലങ്ക,തായ്ലന്‍ഡ്,നേപ്പാള്‍ ,ഭൂട്ടാന്‍) തലവന്മാരാണ് ഇക്കുറി മോഡി അധികാരത്തില്‍ ഏറുന്നത് സാക്ഷ്യം വഹിക്കാന്‍ എത്തുക.

സാര്‍ക് നേതാക്കളെ ഒഴിവാക്കിയത് വഴി പാകിസ്താന് നേരെയുള്ള അസംതൃപ്തി മോഡി രേഖപ്പെടുത്തി കഴിഞ്ഞു. എന്നാല്‍ ക്ഷണം ലഭിക്കാത്തതു അത്ര വല്യ ഗൗരവമുള്ള പ്രശ്‌നമായി പാകിസ്ഥാന്‍ കാണുന്നില്ല എന്നാണ് അറിയാന്‍ കഴിയുന്നത് . ക്ഷണം ലഭിക്കാതായതില്‍ അത്ഭുതമില്ലെന്നു പാകിസ്ഥാന്‍ വിദേശ കാര്യ മന്ത്രി ഷാഹ് മെഹമൂദ് ഖുറേഷി പ്രതികരിച്ചു. തെരെഞ്ഞെടുപ്പിലുടനീളം പാകിസ്താനെ കടന്നാക്രമിക്കുന്ന പ്രസ്താവനകളാണ് മോഡി നടത്തിയത്. സത്യപ്രതിജ്ഞക്കുള്ള ക്ഷണമില്ല മറിച്ചു കാശ്മീര്‍ പ്രശ്‌നവും, സിയാച്ചിനിലെ തര്‍ക്കം പരിഹരിക്കലും നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയുമാണ് വേണ്ടതെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരെഞ്ഞെടുപ്പ് വിജയിച്ചതില്‍ അനുമോദിക്കാന്‍ ഇമ്രാന്‍ ഖാന്‍ മോദിയെ വിളിച്ചിരുന്നു. ഒരുമിച്ചുള്ള പ്രവര്‍ത്തനം പ്രതീക്ഷിക്കുന്നതായും ഇമ്രാന്‍ ഖാന്‍ മോദിയെ അറിയിച്ചിരുന്നു. ഇത് ചൂണ്ടി കാട്ടി തങ്ങള്‍ പ്രശ്‌നം സൃഷ്ടിക്കുന്നവര്‍ അല്ലെന്നും പ്രശ്‌ന പരിഹാരം തേടുന്നവരാണെന്നും ഖുറേഷി പറഞ്ഞു. പുല്‍വാമയില്‍ സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് നേരെയുണ്ടായ ആക്രമണമാണ് ഇന്ത്യ- പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. ഇന്ത്യയുടെ ബലാകോട് പ്രത്യാക്രമണവും, ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനെ  പാക്കിസ്ഥാന്‍ പിടികൂടിയതുമെല്ലാം എരിതീയില്‍ എണ്ണ പകരുന്ന സംഭവങ്ങള്‍ ആയിരുന്നു. ഇന്ത്യയുടെ പടിഞ്ഞാറു ശാന്തമാകണമെങ്കില്‍ ഇരു രാഷ്ട്രങ്ങളും കൈ കൊടുക്കുക തന്നെ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button