പുസ്തകോത്സവത്തിന് ഷാർജയിൽ തുടക്കം, പ്രഥമ ഇമാറാത്തി പുസ്തകോത്സവത്തിന് ഷാർജയിൽ തുടക്കം. ഈ മാസം 28 വരെ പുസ്തകോത്സവം നീണ്ടുനിൽക്കും. ഇമാറാത്തി എഴുത്തു കാരുടെ ആയിര കണക്കിന് പുസ്തകങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
ഷാർജയിൽ ശൈഖ് മുഹമ്മദ് ബിൻ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഷാർജ ബുക്ക അതോറിറ്റി ആസ്ഥാനത്താണ് മേള. എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തോടെ ഷാർജ ബുക്ക് അതോറിറ്റി പുസ്തക മേള സംഘടിപ്പിച്ചിരിക്കുന്നത്. 25 സ്വദേശി പ്രസാധകരാണ് മേളയിൽ പങ്കാളിത്തം വഹിക്കുന്നത് .
അടുത്തിടെ ഷാർജയെ യുനെസ്കോ ലോക പുസ്തക തലസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക പരിപാടികളുടെ പട്ടി കയിൽ ഉൾപ്പെടുത്തിയാണ് ഇമാറാത്തി പുസ്തകോത്സവം. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
വിപുലമായ സാംസ്കാരിക പരിപാടികൾ നടക്കുന്ന മേളയിലേക്ക് രാത്രി 9.30 മുതൽ പുലർച്ചെ 12.30 വരെയാണ് പ്രവേശനം. അറബ് റൈറ്റേഴ്സ് യൂണിയൻ സെക്രട്ടറി ഹബീബ് അല്‍ സായഗ്, എഴുത്തുകാരനും ഗവേഷ കരുമായ സുൽത്താൻ അൽ അമിമി, മുഹമ്മദ് അൽ മൂർ, ഇമാൻ അൽ യൂസഫ്, നോവലിസ്റ്റുകളായ സൽഹ ഉബൈദ് ഗാബേഷ്, നാദിയ അൽ നജ്ജാർ, ഇസ്മായിൽ അബ്ദുല്ല അമീൻ, ഹബീബ് ഗുലൂം തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
Post Your Comments