Latest NewsIndia

കാമുകിയായ എംബിഎ വിദ്യാര്‍ത്ഥിനിക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി കൊടുത്ത ബിഎസ്പി നേതാവ് പിടിയിൽ

അലിഗഢ്: കാമുകിയായ എംബിഎ വിദ്യാര്‍ത്ഥിനിക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി കൊടുത്ത ബിഎസ്പി നേതാവ് പിടിയിൽ. ഫിറോസ് അലാമിനെയാണ് സംഭവവുമായി ബന്ധപ്പെട്ടു പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശില്‍ അലിഗഢ് മുസ്ലീം  സര്‍വകലാശാല(എഎംയു)യിലെ  ജീവനക്കാരനായ ഇര്‍ഷാദിന്റെ സഹായത്തോടെയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്.

ഫിറോസ് കാമുകിയോട് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കാമെന്ന് പറഞ്ഞിരുന്നു. ആദ്യം വ്യാജ ചോദ്യ പേപ്പര്‍ സംഘടിപ്പിച്ച് നൽകിയെങ്കിലും കള്ളത്തരം മനസ്സിലാക്കി കാമുകി ഫിറോസുമായി പിണങ്ങി.ഇതോടെയാണ് യഥാര്‍ത്ഥ ചോദ്യപേപ്പര്‍ സംഘടിപ്പിക്കുന്നതിനായി ഫിറോസ് ഇര്‍ഷാദിന്‍റെ സഹായം തേടി. പകരം സ്ഥിരമായി നല്ല ഒരു ജോലി ശരിയാക്കി നൽകാമെന്നു ഇര്‍ഷാദിന് ഫിറോസ് ഉറപ്പ് നല്‍കിയതോടെ ഇയാൾ ചോദ്യപേപ്പര്‍ ചോര്‍ത്തി കൊടുക്കയുമായിരുന്നു. ഫിറോസ് പിടിയിലായതോടെ ഇയാളുടെ കാമുകി ഒളിവിൽ പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button