Latest NewsInternational

സൗത്ത് ആഫ്രിക്കൻ പ്രസിഡന്റായി വീണ്ടും സിറിൽ റമഫോസ സത്യപ്രതിജ്ഞ ചെയ്തു

പ്രിട്ടോറിയ: സൗത്താഫ്രിക്കയുടെ പ്രസിഡന്റായി സിറിൽ റമഫോസ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാം ഊഴമാണ് റമഫോസയുടേത്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിന്റെ പാർട്ടിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് 58 ശതമാനം വോട്ട് നേടി ഭൂരിപക്ഷം തെളിയിച്ചിരുന്നു. സർക്കാറിനുള്ളിൽ തന്നെ നിലനിൽക്കുന്ന വലിയ അഴിമതികൾ തുടച്ച് നീക്കുകയാണ് ഈ ഊഴത്തിൽ തന്റെ പ്രധാന ധൗത്യമെന്ന് റമഫോസ ചടങ്ങിൽ പറഞ്ഞു. തലസ്ഥാനമായ പ്രിട്ടോറിയയിൽ 30000 പേരെ സാക്ഷി നിർത്തിയാണ് ഇദ്ദേഹം സ്ഥാനമേറ്റെടുത്തത്. ചടങ്ങിൽ സിംബാബ്‌വെ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മുസംബിക്യു തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുത്തു.

സൗത്ത് ആഫ്രിക്കയ്ക് സ്വാതന്ത്രം നേടി കൊടുത്ത നെൽസൺ മണ്ടേലയുടെ പാർട്ടിയാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്. വർണ്ണ വിവേചനത്തിനെതിരെ പൊരുതി നേടിയ സ്വാതന്ത്രം വരും കാലങ്ങളിലും സാധാരണക്കാരന്റെ ജീവിത അഭിവൃദ്ധിക്ക് വേണ്ടി ഉപയോഗിക്കുമെന്നായിരുന്നു അന്നത്തെ പാർട്ടി മുദ്രാവാക്യം. എന്നാൽ പിന്നീട് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് കടുത്ത സാമ്രാജ്യത്വ നയങ്ങൾ പിൻപറ്റുകയായിരുന്നു. ഇതേതുടർന്ന് പാർട്ടിയുടെ രാജ്യത്തെ സ്വാധീനം നന്നേ കുറഞ്ഞു വരികയാണ്. കഴിഞ്ഞ തവണ 70 ശതമാനത്തിലധികം വോട്ട് ലഭിച്ച പാർട്ടിക്ക് ഇത്തവണ 58 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. ഇതുവരെയും ഇത്ര കുറഞ്ഞ ഭൂരിപക്ഷം ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് ലഭിച്ചിട്ടില്ല.

shortlink

Post Your Comments


Back to top button