
നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള നാരങ്ങ, ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ്. നാരങ്ങയ്ക്ക് ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. സമ്മര്‍ദ്ദവും വിഷാദവുമൊക്കെ അകറ്റി പോസ്റ്റീവ് എനര്‍ജി ലഭിക്കാന്‍ ദിവസവും ഒരു ?ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കാം.
ചര്‍മ്മത്തിനും മുടിയ്ക്കും ഏറെ നല്ലതാണ് നാരങ്ങ. നാരങ്ങാനീര് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് താരന്‍ അകറ്റി, മുടിവളര്‍ച്ച ത്വരിതപ്പെടുത്തു. കറുത്തപാടുകള്‍, മുഖക്കുരു എന്നിവയൊക്കെ ഒഴിവാക്കാനും നാരങ്ങാനീര് സഹായകരമാണ്. നഖത്തില്‍ നാരങ്ങ നീര് പുരട്ടുന്നത് നഖത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
നാരങ്ങാ വെള്ളം പതിവായി കുടിക്കുന്നത് ദഹനപ്രശ്നം ഒഴിവാക്കാനും പലതരം വാതങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയുമാണ്. ശരീരത്തിലെ മാലിന്യങ്ങള്‍ ഒഴിവാക്കാനും രക്തം ശുദ്ധീകരിക്കാനും നാരങ്ങാവെള്ളം സഹായിക്കും. കൈമുട്ടുകളും കാല്‍മുട്ടുകളും മനോഹരമാക്കാന്‍ ചെറുനാരങ്ങ നീര് പിഴിഞ്ഞെടുത്ത് പഞ്ചസാരയില്‍ ചേര്‍ത്ത്, ആ മിശ്രിതം തേച്ചുപിടിപ്പിക്കുന്നതും ഗുണകരമാണ്.
താരന്‍ ചിലരെ വല്ലാതെ അലട്ടുന്ന പ്രശ്‌നമാണ്. ദിവസവും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും അല്‍പം വെളിച്ചെണ്ണയും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് നാരങ്ങയെന്ന് ഡര്‍മോറ്റോളജിസ്റ്റായ മെരിന പെരിഡോ പറയുന്നു.
Post Your Comments