ദില്ലി: രാജ്യത്ത് തൂക്കുമന്ത്രിസഭ അധികാരത്തില്‍ വരണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയ്‌ക്കും 250 സീറ്റുകളില്‍ കൂടുതല്‍ നേടാനാകരുതെന്ന് പ്രാര്‍ഥിച്ചിരുന്നതായും തുറന്ന് പറഞ്ഞ് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാവും ആന്ധ്രാപ്രദേശിന്റെ നിയുക്ത മുഖ്യമന്ത്രിയുമായ വൈ എസ് ജഗന്മോഹന്‍ റെഡ്ഡി. കേന്ദ്രത്തില്‍ തൂക്കുസഭ വരുമെന്ന് മാര്‍ച്ചില്‍ ജഗന്മോഹന്‍ പ്രവചിച്ചിരുന്നു.
തന്റെ പാര്‍ട്ടിയായ വൈഎസ്‌ആര്‍ കോണ്‍ഗ്രസും ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസും മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായക ശക്തിയാവുമെന്നും ജഗന്‍ പ്രതീക്ഷിച്ചിരുന്നു.
തൂക്കുമന്ത്രിസഭ വരണമെന്നാണ് ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രാര്‍ഥിച്ചത്. അങ്ങനെ വന്നാലല്ലേ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പ്രധാന്യം ലഭിക്കൂ എന്നും ജഗൻ പറഞ്ഞു.
ഒരു പാര്‍ട്ടിയും 250 സീറ്റുകളിലധികം നേടരുതെന്നും പ്രാര്‍ഥിച്ചിരുന്നുവെന്നും ജഗൻ കൂട്ടിച്ചേർത്തു. ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യവുമായാണ് ജഗനും മുന്നോട്ടു പോകുന്നത്.
Post Your Comments