പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ ആറ് മുതല് 15 വരെ ചേര്‍ന്നേക്കുമെന്ന് സൂചന. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ജൂണ്‍ പത്തിന് പ്രോ ടേം സ്പീക്കര്‍ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കും.
മോദി സ്ഥാനമേറ്റതിന് ശേഷം മെയ് 31 ന് ചേരുന്ന കേന്ദ്രമന്ത്രിസഭായോഗത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക. മെയ് 30 നാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത്.
ജൂണ്‍ 6 ന് പാര്‍ലമെന്റിന്റെ രണ്ട് സഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവവിന്ദ് ്അഭിസംബോധന ചെയ്യും. പ്രോ ടേം സ്പീക്കറെയും അന്നു തന്നെ തെരഞ്ഞെടുത്തേക്കും. പത്തിന് ലോക്‌സഭാ സ്്പീക്കറെ തെരഞ്ഞെടുക്കും. ഇതിന് ശേഷം ഇരുസഭകളിലും അവതരിപ്പിക്കുന്ന നന്ദി പ്രമേയത്തിന് പ്രധാനമന്ത്രി മറുപടി നല്‍കും.
അതേസമയം മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന മന്ത്രിമാര്‍ ആരൊക്കെയായിരിക്കും എന്നത് ഇനിയും വ്യക്തമായിട്ടില്ല. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ രണ്ടാമനായി മോദിക്കൊപ്പം ഉുണ്ടാകുമെന്നാണ് സൂചന.
Post Your Comments