ഭരണം അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം, പ്രസിഡന്റ് ഹെയര്‍ ബോല്‍സെനാരോക്കെതിരായ പ്രതിപക്ഷനീക്കങ്ങളില്‍ പ്രതിഷേധിച്ച് ബ്രസീലില്‍ പ്രക്ഷോഭം. പ്രസിഡന്റിനെ ഭരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ബോല്‍സാരോ അനുകൂലികള്‍ തെരുവിലിറങ്ങിയത്.
ഏതാനും നാളുകളായി നിലവിൽ പ്രസിഡന്റ് ഹെയര്‍ ബോല്‍സെനാരോക്കെതിരെ രാജ്യത്ത് തുടര്‍ച്ചയായി സമരം നടക്കുന്നുണ്ട്. അതിനിടയിലാണ് ബോല്‍സെനാരോയെ അനുകൂലിച്ച് ഒരു വിഭാഗം തെരുവിലിറങ്ങിയത്. പ്രസിഡന്റിനെ ഭരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പ്രതിപക്ഷം ഭരണം അട്ടിമറിക്കാന്‍ ശ്രമക്കുന്നുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം പ്രതിഷേധിച്ചത്.
എന്നാൽ ഒരാഴ്ച്ച മുൻപാണ് ബോല്‍സെനാരോയുടെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്ത് വന്‍ പ്രതിഷേധം നടന്നത്. നവംബറില്‍ അധികാരത്തിലെത്തിയ ബോല്‍സെനാരോ 2019 ജനുവരി ഒന്നിനാണ് അധികാരമേറ്റത്. പിന്നീട് നടന്ന അഭിപ്രായ സര്‍വേകളില്‍ ബോല്‍സെനാരോയുടെ ജനസമ്മതി വന്‍തോതില്‍ ഇടിയുന്നതായാണ് കണ്ടത്. ക്രിമിനലുകളായ നൂറു കണക്കിന് ആളുകളാണ് ബോല്‍സനാരോയെ ഭരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.
Post Your Comments