Latest NewsKerala

മരണ വീട്ടിൽ എന്തു ജന്മദിനാഘോഷം; ആഘോഷവും ആരവവുമില്ലാതെ സർക്കാരിന്റെ മൂന്നാം വാർഷികം

തിരുവനന്തപുരം: ആഘോഷവും ആരവവും ഇല്ലാതെ എൽ‍‍ഡിഎഫ് സർക്കാരിന്റെ മൂന്നാം വാർഷികാഘോഷം. സർക്കാരിന്റെ ജനപിന്തുണ നഷ്ടപ്പെട്ടില്ലെന്നു ന്യായീകരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരോട് സംസാരിച്ചതല്ലാതെ മറ്റാരും തന്നെ ഇക്കാര്യം ഓർത്തിട്ടില്ലെന്ന് വേണം കരുതാൻ. പതിവിൽ നിന്നു വ്യത്യസ്തമായി ടിവി ചാനൽ മൈക്കുമായി സമീപിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കെല്ലാം മുഖ്യമന്ത്രി മറുപടി നൽകുകയായിരുന്നു. അതേസമയം പെരുമാറ്റച്ചട്ടം പിൻവലിച്ച ശേഷം 28നു മാധ്യമങ്ങളിൽ മന്ത്രിസഭാ വാർഷികം സംബന്ധിച്ച പരസ്യങ്ങൾ നൽകും. എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി അവതരിപ്പിക്കുമെന്നും സൂചനയുണ്ട്.

വാർഷികത്തോട് അനുബന്ധിച്ചു പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുന്ന ചടങ്ങു വിപുലമായി നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇനി വിപുലമായ ചടങ്ങ് ഉണ്ടാകില്ലെന്നാണ് സൂചന. ന്ത്രിസഭാ വാർഷിക ദിവസമായ ഇന്നലെ രാവിലെ മുഖ്യമന്ത്രി ഒരു പൊതു പരിപാടിയിൽ പങ്കെടുത്തിരുന്നു. തുടർന്ന് അഡ്വക്കറ്റ് ജനറൽ ഉൾപ്പെടെയുള്ളവരുമായി ചർച്ച. സന്ദർശകരുമായും കൂടിക്കാഴ്ചയും നടത്തുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button