ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരെ തീരുമാനിക്കുന്നത് മാധ്യമങ്ങളല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാദ്ധ്യമങ്ങൾ വെറും അഭ്യൂഹങ്ങൾ മാത്രം പ്രചരിപ്പിക്കുകയാണെന്നും മോദി. ഡൽഹിയിൽ നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പാലിക്കേണ്ട മിതത്വവും എടുക്കേണ്ട ജാഗ്രതയും എന്തെന്ന് അദ്ദേഹം പറഞ്ഞു.
ലോകം മുഴുവന്‍ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തി. അധികാരത്തിന്റെ ഗര്‍വ്വ് ജനങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവില്ല. മതിലുകള്‍ പൊളിച്ച് ഹൃദയങ്ങളെ ഒന്നാക്കിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്നും മോദി പറഞ്ഞു.
Post Your Comments