ന്യൂ ഡല്‍ഹി: നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ പാകിസ്ഥാന്‍ ആശങ്കയിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് മോദി സര്‍ക്കാര്‍ കൂടുതല്‍ കരുത്തരായി വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്. ഭീകരതക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്ന മോദിയും ഇസ്രായേലും തമ്മിലുള്ള ബന്ധം ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ഭീകരതക്കെതിരെ പോരാട്ടം നടത്തുന്ന ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധവും ഭീകരര്‍ക്ക് കടുത്ത വെല്ലുവിളിയാണുണ്ടാക്കുന്നത്.
ഇതിനു പുറമേ ഇന്ത്യയും ഇസ്രായേലുമായുള്ള ബന്ധമെന്തെന്ന് വെളിവാക്കുന്നതായിരുന്നു തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം മോദിയെ പ്രശംസിച്ചു കൊണ്ടുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ട്വീറ്റ്. ഇതോടെ അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിം പരിഭ്രാന്തിയിലാണെന്ന വാര്‍ത്തകളാണ് ഒരു ദേശീയ മാദ്ധ്യമം രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ദാവൂദ് കഴിഞ്ഞ ദിവസം പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായി ചര്‍ച്ച നടത്തിയതായാണ് പുറത്തു വരുന്ന വിവരം. ഇന്ത്യയില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ ദാവൂദ് ഇബ്രാഹിം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പാകിസ്ഥാന്റെ സംരക്ഷണയിലാണ്. പാകിസ്ഥാന്‍ സൈനിക മേധാവികളുമായും ദാവൂദ് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments