ലണ്ടന്‍ : രണ്ട് വന്‍ലോക ശക്തികള്‍ തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു. കൂടിക്കാഴ്ചയുടെ അവസാനം എന്താകുമെന്ന ആശങ്കയോടെ ലോകരാഷ്ട്രങ്ങള്‍. ബ്രിട്ടന്റെ തെരേസെ മേയും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ അടുത്ത ആഴ്ചയാണ് അതിപ്രാധാന്യമുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നത്.
മൂന്നുദിവസത്തെ ഔദ്യോഗിക സന്ദശനത്തിനായാണ് യുഎസ് പ്രസിഡന്റ് അടുത്തയാഴ്ച ലണ്ടനിലെത്തുന്നതച്. ബ്രെക്സിറ്റ് നടപ്പാക്കുന്നതില്‍ തന്റെ ഉപദേശം സ്വീകരിക്കാതിരുന്ന തെരേസ മേയെ നേരത്തെ പരസ്യമായി വിമര്‍ശിച്ച ട്രംപ് ഇനി എന്തു പറയുമെന്നു കാതോര്‍ക്കുകയാണ് എല്ലാവരും. സ്ഥാനമൊഴിയുന്ന മേയുടെ അവസാനത്തെ ഔദ്യോഗിക പരിപാടി ട്രംപുമായുള്ള കൂടിക്കാഴ്ചയും വിരുന്നുമാകും.
അസാമാന്യ ധൈര്യശാലിയും കഠിനാധ്വാനിയുമായ നേതാവാണ് തെരേസ. നല്ലൊരു വനിതയാണവര്‍, അവരെ എനിക്ക് ഇഷ്ടമാണ്. അവര്‍ സ്ഥാനമൊഴിയുന്നതില്‍ ദുഃഖിക്കുന്നു. മറ്റുള്ളവര്‍ ആശ്ചര്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാനാണ് അവര്‍ ശ്രമിച്ചത്. അതെല്ലാം അവരുടെ രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ അവരെ നേരില്‍ കാണും- ട്രംപ് പറഞ്ഞു.
Post Your Comments