തൃശൂര്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ സ്വയം തകരുകയാണെന്ന് ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ വടക്കന്‍ മേഖലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഭയെ തകര്‍ക്കാന്‍ വ്യക്തിയോ രാഷ്ട്രീയ പാര്‍ട്ടികളോ ശ്രമിച്ചാല്‍ അവ സ്വയം തകരുന്ന കാഴ്ചയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഭയോട് പോരടിക്കുകയെന്നാല്‍ ദൈവത്തോട് പോരടിക്കുകയെന്നാണ്. സഭയ്ക്ക് നന്മചെയ്തത് പൂര്വ്വുകരായ ഹൈന്ദവ നാട്ടുരാജാക്കന്മാരാണെന്നും അല്ലാതെ വിദേശികളല്ലെന്നും അദ്ദേഹം പറഞ്ഞു. സഭയെ കുറ്റപ്പെടുത്തുന്നവര്‍ അവരുടെ കുറ്റം മറച്ചുവയ്ക്കുകയാണ്. നീതിന്യായ കോടതി സഭയ്ക്ക് അനുകൂലമായി നല്കിയ വിധിയെ പലരും വെല്ലുവിളിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം അത്തരത്തിലുള്ള സമീപനം നാശത്തിനാണെന്നും പറഞ്ഞു. ദൈര്യത്തോടെ ദൈവത്തില്‍ ആശ്രയിച്ചാല്‍ സഭ തകരില്ലെന്നും കാതോലിക്കാ ബാവ പറഞ്ഞു.
Post Your Comments