![crime](/wp-content/uploads/2018/12/crime-2.jpg)
സിക്കാര്‍: യുവാക്കളെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയങ്ങള്‍ കത്തിച്ച സംഭവത്തില്‍ അന്വേഷണം ഈര്‍ജ്ജിതമാക്കി പോലീസ്. ഉടന്‍ തന്നെ പ്രതികളെ കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ് അധികൃതര്‍. ബന്ധുക്കളായ യുവാക്കള്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ ജനനേന്ദ്രിയങ്ങള്‍ കത്തിച്ച ശേഷം കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനും ശ്രമിച്ചതായി എഫ് ഐ ആറില്‍ പറയുന്നു.
ഈ മാസം 17ന് രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ദോഡയിലാണ് അതി് ദാരുണമായ കുറ്റകൃത്യം നടന്നത്. വിവാഹചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കരംവീര്‍,അവിനാശ് എന്നിവരെ മദ്യപിച്ച് കാറിലെത്തിയ ആറംഗ സംഘം തടഞ്ഞു നിര്‍ത്തി ബലം പ്രയോഗിച്ച് കാറില്‍ കയറ്റി ആദ്യം വിജനമായ സ്ഥലത്തെത്തിച്ചു. തുടര്‍ന്ന് വസ്ത്രങ്ങള്‍ അഴിപ്പിച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും തീപ്പെട്ടിയുരച്ച് ജനനേന്ദ്രിയങ്ങള്‍ കത്തിക്കുകയുമായിരുന്നു.
യുവാക്കളുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഇതിനോടകം തന്നെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. യുവാക്കളുടെ കൈവശമുണ്ടായിരുന്ന 3,800 രൂപ പ്രതികള്‍ അപഹരിച്ചു.
അതേസമയം സംഭവത്തെ കുറിച്ച് പരാതി നല്കാന് യുവാക്കള്‍ ആദ്യം തയ്യാറായിരുന്നില്ല. ഡോകടര്‍മാരോട് അപകടത്തില്‍ പരിക്ക് പറ്റിയതാണെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ ഇവരുടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാക്കള്‍ ആദ്യം പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറായിരുന്നില്ല. അപകടമാണെന്ന യുവാക്കളുടെ മറുപടിയില്‍ സംശയം ചതോന്നിയ ഡോക്ടര്‍ വിവരം് ജനപ്രതിനിധികളെ അറിയിച്ചതോടെയാണ് സംഭവം പുറത്തു വന്നത്.ദോഡ സ്വദേശിയായ സന്ദീപ് നെഹ്റയും സുഹൃത്തുക്കളുമാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇവര്‍ സംസ്ഥാനം വിട്ടു പോയിട്ടില്ലെന്നും ചെക്ക്പോസ്റ്റുകളിലേക്ക് പ്രതികളുടെ രേഖാചിത്രമടക്കമുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Post Your Comments