റിയാദ്: സൗദി അറേബ്യയില്‍ പൊതുസ്ഥലങ്ങളില്‍ മാന്യതയും മര്യാദയും ഉറപ്പാക്കാനുള്ള പുതിയ വ്യവസ്ഥകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് 5000 റിയാല്‍ വരെ പിഴചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. പൊതു സ്ഥലങ്ങളിലെ മോശം പെരുമാറ്റം ഒഴിവാക്കുന്നതിനും സമൂഹത്തിലെ മൂല്യങ്ങള്‍ക്ക് അനുസൃതമായ ശീലങ്ങളും പെരുമാറ്റ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പത്തു വകുപ്പുകളാണ് ഇത് സംബന്ധിച്ച ബൈലോയിലുള്ളത്. സഭ്യത ലംഘിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചു പൊതു സ്ഥലങ്ങളില്‍ എത്തുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്.
പൊതു മര്യാദകള്‍ ലംഘിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും അടയാളങ്ങളുമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും കുറ്റകരമാണെന്ന് അധികൃതര്‍ അറിയിച്ചു. പൊതു സ്ഥലങ്ങളിലെ ചുമരുകളിലും വാഹനങ്ങളിലും എന്തെങ്കിലും വരച്ചു വെയ്ക്കുന്നതും പിഴ ലഭിക്കുന്ന കുറ്റമാണ്. പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഉപദ്രവമാകുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നതും പിഴ ഈടാക്കാവുന്ന കുറ്റമാണ്.
ഈ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് 5000 റിയാല്‍ വരെ പിഴ ലഭിക്കും. നിയമം ലംഘിക്കുന്നവര്‍ ഒരുവര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ തുക ഇരട്ടിയാകുകയും ചെയ്യും. എന്നാല്‍ പിഴ ശിക്ഷക്ക് വിധിക്കപ്പെടുന്നവര്‍ക്കു ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് കോടതിയില്‍ അപ്പീല്‍ നല്കാന്‍ ഇതുസംബന്ധിച്ച ബൈലോ വ്യവസ്ഥചെയ്യുന്നുണ്ട്.
Post Your Comments