ഈ ആഡംബര വീട് ഫ്രീയായി നിങ്ങള്‍ക്കും സ്വന്തമാക്കാം. എന്നാല്‍ ഒരു നിബന്ധന മാത്രം. വീട് വാങ്ങി 90 ദിവസത്തിനകം വീടടക്കം എടുത്തുകൊണ്ട് പോകണം. എന്നാല്‍ ഫ്രീയായി വീട് എടുത്തുകൊണ്ടു പൊയ്‌ക്കോളൂ എന്ന് പറഞ്ഞിട്ടും ആള് വരാത്ത അവസ്ഥയാണിവിടെ. ബാര്‍ബ് കൊച്ച്‌ലിന്‍ എന്ന സ്ത്രീയാണ് ഈ വീടിന്റെ ഉടമ. ഇത് നീക്കം ചെയ്ത് മറ്റൊരിടത്ത് എത്തിക്കാന്‍ തന്നെ 20,000 ഡോളര്‍ കുറഞ്ഞത് ചെലവാകുമെന്നാണ് വീട് വില്‍പനയ്ക്കായി കൊടുത്ത പരസ്യത്തില്‍ തന്നെ പറയുന്നത്. 50,000 ഡോളര്‍ ആണ് വീടിന് ബാര്‍ബ് അവകാശപ്പെടുന്നത്. ജോര്‍ദാന്‍ കൗണ്ടിയിലുള്ള ഈ വീട് 2011 ലാണ് ബാര്‍ബിന് അവരുടെ അമ്മൂമ്മയില്‍ നിന്നും ലഭിക്കുന്നത്.
ജോര്‍ദാനില്‍ വനിതാ മേയര്‍ ആയിരുന്നു ബാര്‍ബിന്റെ അമ്മൂമ്മ. കഴിഞ്ഞ 20 വര്‍ഷമായി ആരും താമസിക്കാതെ നശിച്ച് കിടക്കുന്ന പരുവത്തിലാണ് ഈ വീട്. ബാര്‍ബിന് ഇവിടെ മോടി പിടിപ്പിച്ച് താമസിക്കാന്‍ തീരെ താല്പര്യവുമില്ല. ഒരുസ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് നീക്കം ചെയ്യാന്‍ സാധിക്കുന്ന വീടാണിത്. തന്റെ പഴയ വസ്തുക്കള്‍ സൂക്ഷിക്കാന്‍ 2002 ലാണ് ഇവിടേക്ക് അവര്‍ വീട് നീക്കം ചെയ്തത്. എന്നാല്‍ ഇവിടെ അടുത്തിടെവരെ വെള്ളമോ വൈദ്യുതിയോ ഇല്ലായിരുന്നു. നിലവില്‍ റിയല്‍ എസ്റ്റേറ്റ് ഉടമയില്‍ നിന്നും സ്ഥലത്തിന്റെ പേരില്‍ തര്‍ക്കം നടക്കുന്നതിനാല്‍ എങ്ങനെയെങ്കിലും ഈ വീടൊന്നു വിറ്റുപോകണം എന്നാണ് ബാര്‍ബിന്. ആര് വാങ്ങിയാലും ഇല്ലെങ്കിലും ഈ വീട് മൂന്നുമാസത്തിനകം ഇവിടെ നിന്നും നീക്കം ചെയ്യാനാണ് ഉത്തരവ്.
Post Your Comments