Latest NewsKerala

കോൺഗ്രസിൽ അഴിച്ചുപണി

തിരുവനന്തപുരം: കോൺഗ്രസിൽ വൻ അഴിച്ചുപണിക്ക് സാധ്യത. യുഡിഎഫ് കൺവീനറായ ബെന്നി ബഹനാൻ, വർക്കിങ് പ്രസിഡന്റുമാരായ കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ബന്ധപ്പെട്ട പദവിയിൽ തുടരുമോയെന്നതിൽ നേതൃത്വം തീരുമാനമെടുക്കും. ആറിടത്ത് ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെ, ആദ്യഘട്ട അഴിച്ചുപണി എത്രയും വേഗമെന്നാണ് ഉന്നതനേതൃത്വത്തിലെ ധാരണ. തിരഞ്ഞെടുപ്പു വേളയിൽ ജില്ലാതല നേതാക്കൾക്കെതിരായുള്ള ഒട്ടേറെ പരാതികളും കെപിസിസി നേതൃത്വത്തിന് ലഭിച്ചിരുന്നു. ഇതും പരിഗണനയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.

നിയമസഭാ സമ്മേളനം കൂടി കണക്കിലെടുത്ത് 27 ന് രാവിലെ 11 ന് യുഡിഎഫ് യോഗം ചേരും. പിറ്റേന്നു രാവിലെ കെപിസിസി ഭാരവാഹി യോഗവും ഉച്ചയ്ക്കു ശേഷം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയും ചേരും. കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തെക്കുറിച്ചു പല മണ്ഡലങ്ങളിലും പരാതി ഉയർന്നിരുന്നു. ഇതും യോഗത്തിൽ വിഷയമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button