വയനാട്: വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. വയനാട് നീര്‍വാരം സ്വദേശി ദിനേശന്‍ ആണ് മരിച്ചത്. ജപ്തി ഭീഷണിയെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യക്കു കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി വീട്ടില്‍വച്ച് വിഷം കഴിച്ചതിനെ തുടര്‍ന്ന് ദിനേശനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരിക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിയില്‍ വയനാട്ടിലെ എട്ടാമത്തെ കര്‍ഷക ആത്മഹത്യയാണിത്.
കൃഷി ആവശ്യത്തിനായി പനമരം ഭൂപണയ ബാങ്ക്, കനറാ ബാങ്ക്, നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്ക്, പനമരം സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലായി 20 ലക്ഷത്തിനു മുകളില്‍ കടബാദ്ധ്യത ഉള്ളതായി സഹോദരന്‍ ദിലീപ് പറഞ്ഞു. നാല് ഏക്കര്‍ സ്ഥലമാണ് ഉള്ളത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാട്ടാന ശല്യം മൂലം കൃഷി നശിച്ചതും തിരിച്ചടിയായതായി ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: സുജിതകുമാരി. മക്കള്‍ :സുവിത, ദര്‍ശന. മരുമകന്‍: മനോജ്.
Post Your Comments