പാരീസ്: യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫ്രാൻസിൽ പാർസൽ ബോംബ് സ്ഫോടനം. ഫ്രഞ്ച് നഗരമായ ലയോണിലാണ് സ്ഫോടനം ഉണ്ടായത്. ആണികളും സ്ഫോടക വസ്തുവും നിറച്ച പാഴ്സൽ ബോംബാണ് പൊട്ടിത്തെറിച്ചത്. പതിനാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുതരമല്ല. ആക്രമണത്തിന് പിന്നാലെ പൊലീസ് പ്രദേശത്തുള്ളവരെ ഒഴിപ്പിച്ചു. ഭീകരാക്രമണ സാധ്യത മുന്നിൽക്കണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം ഭീകരാക്രമാണോ നടന്നത് എന്ന കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല.
സ്ഫോടനത്തിന് ശേഷം വേഗത്തിൽ സൈക്കിളോടിച്ച് പോയ ഒരാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സമാനമായ രീതിയിൽ 2007ലും ഫ്രാൻസിൽ സ്ഫോടനം നടന്നിരുന്നു.
Post Your Comments