Latest NewsKeralaCrime

യുവാവ് ട്രെയിന്‍ തട്ടി മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

പരവൂര്‍: പരവൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അപകടമരണമാണെന്ന് കരുതിയിരുന്ന സംഭവത്തില്‍, ദുരൂഹതയുണ്ടെന്ന് മരിച്ച അശോകന്റെ അമ്മ മുന്‍പ് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.

എപ്രില്‍ 17 നാണ് കലയ്‌ക്കോട് സ്വദേശി അശോകന്‍ പറവൂര്‍ മേല്‍ പാലത്തിനു താഴെ ട്രെയിന്‍ തട്ടി മരിക്കുന്നത്. സംഭവത്തില്‍ കലയ്‌ക്കോട് സ്വദേശി മണികണ്ഠനെയാണ് പോലീസ് അറസ്റ്റ് ചെയ്യതത്. സംഭവ ദിവസം ഇരുവരും മറ്റൊരു സുഹൃത്തും മദ്യപിച്ചിരുന്നു. ഇവിടെ വച്ച് അശോകനും മണികണ്ഠനും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ അശോകന്‍ ട്രാക്കിലേക്ക് വീഴുകയും ട്രെയിന്‍ തട്ടി മരിക്കുകയുമായിരുന്നു.

പരിഭ്രാന്തനായ പ്രതി സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. സംഭവം അന്ന് തന്നെ പ്രതി കൂടെയുണ്ടായിരുന്ന സുഹൃത്തിനെ അറിയിച്ചിരുന്നു. ഇയാളായിരുന്നു അശോകന്റെ മൃതദേഹം പോലീസിന് കാണിച്ചുകൊടുത്തത്. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നടന്ന സംഭവങ്ങള്‍ പുറത്തറിയുന്നത്.

അശോകന്റെ അമ്മ ഓമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്യതിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സാക്ഷി മൊഴികളും മോബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും കേസില്‍ നിര്‍ണ്ണായക തെളിവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button