ബ്രിട്ടണ്: ബ്രിട്ടനില്‍ തെരേസ മേയുടെ പിന്‍ഗാമി ആരെന്ന ചര്‍ച്ചകള്‍ സജീവമാകുന്നു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ 15 പേരാണ് ഉള്ളത്. മൂന്ന് വര്‍ഷം മുന്‍പ് ബ്രെക്സിറ്റ് നടപ്പാക്കുകയെന്ന ദൗത്യമേറ്റെടുത്ത തെരേസാ മേയ്ക്ക് പരാജിതയായാണ് മടങ്ങേണ്ടി വന്നത്. ബ്രക്സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ മൂന്ന് തവണ വോട്ടിനിട്ട് പരാജയപ്പെട്ടതോടെ തെരേസ മേയുടെ രാജി ആവശ്യം പാര്‍ട്ടിയില്‍ ശക്തമാവുകയായിരുന്നു.
സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ പോലും കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാതെ വന്നത് മേയ്ക്ക് തിരിച്ചടിയായി. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒരു കാബിനറ്റ് മന്ത്രി കൂടി രണ്ടു ദിവസം മുമ്പ് രാജി വച്ചിരുന്നു. രാജി വക്കുന്നില്ലെങ്കില്‍ സ്വന്തം പാര്‍ട്ടിയിലെ നിയമം ഭേദഗതി ചെയ്തു തെരേസ മേയ്നെ പാര്‍ടി നേതൃസ്ഥാനത്തു നിന്നും പുറത്താക്കാനും രണ്ടുദിവസം മുമ്പ് ചേര്‍ന്ന എംപി മാരുടെ യോഗം തീരുമാനിച്ചിരുന്നു. ഈ തീരുമാനം ഇന്നലെ രാവിലെ കമ്മിറ്റി ചെയര്മാന് ഗ്രഹാം ബ്രായ്ടി തെരേസ മേയെ കണ്ട് അറിയിച്ചതോടെയാണ് മെയ് രാജി പ്രഖ്യാപനം നടത്തിയത്. ഏറെ വികാരഭരിതമായിരുന്നു മേയുടെ രാജി പ്രഖ്യാപനം. ജൂണ്‍ 7ന് സ്ഥാനമൊഴിയുമെന്നാണ് തെരേസ മേ അറിയിച്ചിട്ടുള്ളത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ തെരേസ മേ കാവല്‍ പ്രധാനമന്ത്രിയായി തുടരും. ബ്രെക്സിറ്റ് ഹിതപരിശധനാഫലത്തോട് നീതി പുലര്‍ത്താന്‍ പരമാവധി ശ്രമിച്ചുവെന്നും എന്നിട്ടും കരാറുണ്ടാക്കാന്‍ പറ്റാത്തതില്‍ ദു:ഖമുണ്ടെന്നും മേ പറഞ്ഞു
Post Your Comments