ട്വിറ്ററിനും ഫേസ്ബുക്കിനും പറ്റിയ അതേ അബദ്ധം ഏറ്റുവാങ്ങി ഗൂഗിളും. ഗൂഗിളിന്റെ ബിസിനസ് സർവീസായ ജി സ്യൂട്ട് ഉപയോഗിക്കുന്ന കോടിക്കണക്കിന‌് ഉപയോക്താക്കളുടെ പാസ‌്‌വേഡ‌് രഹസ്യകോഡായി സേവ‌് ചെയ്യാതിരുന്നതാണ‌് ഗൂഗിളിന് തിരിച്ചടിയായത്. ക്രിപ്‌റ്റോഗ്രാഫിക് മാതൃകയിൽ രഹസ്യകോഡുകൾ സേവ് ചെയ്യാതിരുന്നതാണ് പിഴവിന് കാരണം. 2005 മുതൽ സംഭവിച്ച ഈ പിഴവിന‌് ഉപയോക്താക്കളോട‌് ഗൂഗിൾ ചോദിച്ചിരിക്കുകയാണ‌്.
സാധാരണഗതിയിൽ രഹസ്യകോഡ് സെറ്റ് ചെയ്യുമ്പോൾ അവയിലെ അക്ഷരങ്ങളും അക്കങ്ങളും അതേപോലെ വായിച്ചെടുക്കുന്നതിന് പകരം ഹാഷ് ഫങ്ഷനുകളായാണ് സേവ് ചെയ്യപ്പെടുന്നത്. ല ജി സ്യൂട്ട് അക്കൗണ്ടുകളുടെ പാസ‌്‌വേഡുകൾ ഹാഷ് ഫങ്ഷനുകളായല്ലാതെ നേരിട്ട് സേവ് ചെയ്യപ്പെട്ടതായാണ് ഗൂഗിൾ കണ്ടെത്തിയത്.
Post Your Comments