ബെംഗളൂരു: കര്‍ണാടകയില്‍ പുതിയ ഫോര്‍മുല ഒരുക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം. സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താനുല്ള നീക്കമാണ് ഇപ്പോള്‍ കര്‍ണാടകത്തില്‍ നടക്കുന്നത്. ജെഡിഎസില്‍നിന്നു കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന. ഇതോടെ ഉപമുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നല്‍കിയേക്കും.
ജി. പരമേശ്വര കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേതൃയോഗത്തിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. നിലവിലെ മുഖ്യമന്ത്രി എച്.ഡി കുമാരസ്വാമി ഉപമുഖ്യമന്ത്രിയായേക്കും. ഇന്ന് ചേരുന്ന ജെഡിഎസ് പ്രത്യേക യോഗത്തില്‍ തീര്‍ച്ചയായും നിര്‍ണായകമായ തീരുമാനങ്ങളാണ് ഉണ്ടാവുക.
Post Your Comments