ബീഹാർ: ഇടതു പക്ഷത്തിന്റെ ഈ തവണത്തെ സ്ഥാനാർത്ഥിമാരിൽ മിന്നും താരമായിരുന്നു ബിഹാറിലെ ബെഗുസരായി മണ്ഡലത്തിൽ മത്സരിച്ച കനയ്യ കുമാർ. എന്നാൽ കനയ്യ വൻ തോൽവിയെ നേരിടാനൊരുങ്ങുന്നു എന്നതാണ് ബെഗുസരായിൽ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ബിജെപിയുടെ ഗിരിരാജ് സിംഗിനേക്കാൾ 367389 വോട്ടുകൾക്ക് പിന്നിലാണ് കനയ്യ ഇപ്പോൾ. ഗിരിരാജ സിംഗിന് 603522 വോട്ടുകളും കനയ്യക്ക് 236133 വോട്ടുകളുമെന്നതാണ് ഒടുവിൽ കിട്ടുന്ന വിവരം.
ജെ എൻ യു സർവകലശാല വിദ്യാർത്ഥിയായിരുന്ന കനയ്യ കേന്ദ്ര സർക്കാരിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലൂടെയാണ് മുഖ്യധാര രാഷ്രീയത്തിലേക്ക് കടന്നു വരുന്നത്.
എ ഐ എസ് എഫ് പ്രവർത്തകനായ ഇദ്ദേഹം സിപിഐക്ക് വേണ്ടിയാണ് മത്സരിച്ചത്.
Leave a Comment