ന്യൂഡൽഹി : തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ വിജയത്തില്‍ താങ്കളെ അഭിനന്ദിക്കുന്നുവെന്ന് നെതന്യാഹു ട്വീറ്റ് ചെയ്തു. ഹിന്ദിയിലും ഹീബ്രുവിലുമായാണ് നെതന്യാഹു മോദിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ വിജയം കാണിക്കുന്നത് താങ്കളുടെ കഴിവിനെയാണ് എന്നും നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു.
‘പ്രിയ സുഹൃത്ത് നരേന്ദ്രമോദി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.. താങ്കളുടെ കഴിവ് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുന്നതിന് ഈ വിജയം സഹായിക്കും. നന്നായിരിക്കുന്നു, പ്രിയ സുഹൃത്ത്..’ നെതന്യാഹു കുറിച്ചു.
Post Your Comments