ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് വീണ്ടും അഭിമാന മുഹൂര്‍ത്തം, ലോകരാഷ്ട്രങ്ങളെ കടത്തിവെട്ടി ഇന്ത്യയുടെ യശസ്
ഉയര്‍ത്തി ബ്രഹ്മോസിന്റെ ശബ്ദാതിവേഗ മിസൈലിന്റെ പരീക്ഷണം. വ്യോമസേനയുടെ സുഖോയ് 30 എംകെഐ വിമാനത്തില്‍ നിന്നാണ് ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം നടന്നത്. പരീക്ഷണം വിജയകരമായിരുന്നുവെന്നും നിശ്ചിത ലക്ഷ്യത്തെ മിസൈല്‍ തകര്‍ത്തതായും വ്യോമസേന അറിയിച്ചു.
2017 ലാണ് ആദ്യമായി ബ്രഹ്മോസിന്റെ വ്യോമ പതിപ്പ് വിജയകരമായി പരീക്ഷിച്ചത്. ഇതോടെ ശബ്ദാതിവേഗ മിസൈല്‍ ; പ്രയോഗിക്കാനന്‍; ശേഷിയുള്ള ലോകത്തെ ആദ്യ വ്യോമസേനയെന്ന ഖ്യാതി ഇന്ത്യന്‍ വ്യോമസേനയ്ക്ക് സ്വന്തമായി.
2.5 ടണ്‍ ; ഭാരമാണ് ബ്രഹ്മോസന്റെ വ്യോമ പതിപ്പിനുള്ളത്. 400 കിലോമീറ്ററാണ് പ്രഹരപരിധി. കരയിലേയും കടലിലേയും ലക്ഷ്യങ്ങളെ വളരെ പെട്ടെന്ന് മാരകമായി ആക്രമിക്കാന്‍ വ്യോസേനയ്ക്ക് സാധിക്കും. രാത്രിയോ പകലോ എന്ന് വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും കൃത്യമായി ലക്ഷ്യം ഭേദിക്കുന്ന മിസൈലാണ് ബ്രഹ്മോസ്. യുദ്ധവേളയില്‍ ശത്രുവിന് മേല്‍ നിര്‍ണായക ആധിപത്യം നേടാന്‍ ബ്രഹ്മോസ് സേനയെ സഹായിക്കും.
Post Your Comments