മുംബൈ: ഓഹരി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്. ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 40,000 കടന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം തന്നെയാണ് നടക്കുന്നത്. മോദി സര്‍ക്കാര്‍ തുടരുമെന്ന തരത്തിലുളള എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് കഴിഞ്ഞ ദിവസം വിപണിയിലെ ഉണര്‍വിന് കാരണമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.
റെക്കോര്‍ഡ് പ്രകടനം കാഴ്ച്ച വെച്ച ഓഹരി വിപണിയില്‍ ബി.എസ്.ഇ നാല്‍പ്പതിനായിരവും നിഫ്റ്റി പന്ത്രണ്ടായിരം മാര്‍ക്കും കടന്നു.തെരഞ്ഞെടുപ്പ് വോട്ടിങ് പുരോഗമിക്കുമ്പോള്‍, എന്‍.ഡി.എ മുന്നൂറിലേറെ സീറ്റുകളില്‍ ലീഡ് തുടരുകയാണ്. ബി.ജെ.പി ഒറ്റക്ക് കേവല ഭൂരിപക്ഷം തികച്ചിട്ടുണ്ട്. ഇതോടെ സെന്‍സെക്‌സ് 1,014.75 പോയന്റ് ഉയര്‍ന്ന് 40,124.15ന്റെ സര്‍വകാല റെക്കോര്‍ഡിലെത്തിയപ്പോള്‍, നിഫ്റ്റി 303.25 പോയന്റ് ഉയര്‍ന്ന് 12,041.15 പോയന്റിന്റെ റെക്കോര്‍ഡിലെത്തി.
Post Your Comments