Latest NewsIndia

‘റിസാറ്റ് 2-ബി’ ഭ്രമണപഥത്തില്‍

ചെന്നൈ: ഭൗമനിരീക്ഷണത്തിനുള്ള റഡാര്‍ ഇമേജിങ് ഉപഗ്രഹമായ ‘റിസാറ്റ് 2-ബി’ ഉപഗ്രഹം ഭ്രമണപഥത്തിൽ. പുലര്‍ച്ചെ 5.27ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശനിലയത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നായിരുന്നു ഉപഗ്രഹം വിക്ഷേപിച്ചത്. പി.എസ്.എല്‍.വി. സി-46 റോക്കറ്റാണ് ഉപഗ്രഹത്തെ 555 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചത്. വലിയ റോക്കറ്റുകളില്‍ ഘടിപ്പിക്കുന്ന സോളിഡ് സ്ട്രിപ്പ് ഓണ്‍ മോട്ടോറുകള്‍ ഉപയോഗിക്കാതെയുള്ള പി.എസ്.എല്‍.വി.യുടെ 14-ാം ദൗത്യമെന്ന പ്രത്യേകതയും ഈ മിഷനുണ്ട്.

റിസാറ്റ് പരമ്പരയിൽപെട്ട നേരത്തേ വിക്ഷേപിച്ചതിനേക്കാളും ഉയർന്ന ശേഷിയുള്ളതാണ് ഇത്. റിസാറ്റിലെ എക്സ്–ബാൻഡ് സിനെതിക് അപേർച്ചർ റഡാർ (എസ്എആർ) പകലും രാത്രി സമയത്തും ഒരുപോലെ പ്രവര്‍ത്തിക്കും. കൂടാതെ കാലാവസ്ഥാ പരിശോധന നടത്താനും ഇതിന് കഴിയും. പാക് അധീന കാശ്‌മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കുന്നതിന് ഉപഗ്രഹം സഹായകമാകും. വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുനല്‍കുന്നതിനൊപ്പം കൃഷി, വനവിസ്തൃതി എന്നിവ നിരീക്ഷിക്കാനും ഉപഗ്രഹം ഉപകാരപ്പെടും.

shortlink

Post Your Comments


Back to top button