ദോഹ: ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവ്. സീറ്റ് ദൗർലഭ്യം മൂലമാണ് ടിക്കറ്റ് നിരക്ക് ഉയർന്നിരിക്കുന്നത്. ജെറ്റ് എയർവേയ്സ് സർവീസ് പൂർണമായി നിലയ്ക്കുകയും ഇൻഡിഗോയുടെ തിരുവനന്തപുരം, അഹമ്മദാബാദ് സർവീസുകൾ താൽക്കാലികമായി റദ്ദാക്കുകയും ചെയ്തതാണ് സീറ്റ് ദൗർലഭ്യം ഉണ്ടാകാനുള്ള കാരണം. 350 റിയാൽ നിരക്കിൽ കഴിഞ്ഞവർഷം വരെ ലഭ്യമായ കൊച്ചി- ദോഹ ടിക്കറ്റിന് ഇപ്പോൾ 800 റിയാൽ നൽകേണ്ട സ്ഥിതിയാണ്.
അതേസമയം ഇന്ത്യയിലേക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന് ഖത്തർ എയർവേയ്സും ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസികൾക്ക് മിതമായ യാത്രാനിരക്ക് ഉറപ്പാക്കാനാണ് ഈ ആവശ്യവുമായി ഇന്ത്യൻ അധികൃതരെ സമീപിച്ചതെന്നും ഖത്തർ എയർവേയ്സ് സിഇഒ അക്ബർ അൽ ബേക്കർ വ്യക്തമാക്കിയിരുന്നു.
Post Your Comments