Latest NewsKerala

യുവാവ് പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച സംഭവം : മനുഷ്യവകാശകമ്മീഷന്‍ നിലപാട് വ്യക്തമാക്കി രംഗത്ത്

തിരുവനന്തപുരം: യുവാവ് പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച സംഭവം , മനുഷ്യവകാശകമ്മീഷന്‍ നിലപാട് വ്യക്തമാക്കി രംഗത്ത് . മദ്യപിച്ച് ബഹളം വെച്ചതിനാണ് യുവാവിനെ പോലീസ് കസ്റ്റഡയിലെടുത്തത്. പൊലീസ് സ്റ്റേഷന്‍ ശുചിമുറിയിലാണ് യുവാവ് തൂങ്ങി മരിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

പുറത്തു വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡോമനിക് നിര്‍ദ്ദേശം നല്‍കിയത്. മണര്‍കാട് സ്വദേശി നവാസ് ആണ് ഇന്നലെ മണര്‍കാട് പോലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്തത്. കസ്റ്റഡിയിലെടുത്ത നവാസിനെ സെല്ലില്‍ അടച്ചിരുന്നില്ല. ഇയാള്‍ ഒമ്പത്് മണിയോടെ ശുചിമുറിയില്‍ കയറിയത് ആരും കണ്ടിരുന്നുമില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button