Latest NewsIndia

ഗ്ലോബല്‍ ഏഷ്യന്‍ അവാര്‍ഡ് ഡോ. ഹേമ ദിവാകറിന്

ബെംഗളൂരു: 2018-19 വര്‍ഷത്തെ ഗ്ലോബല്‍ ഏഷ്യന്‍ അവാര്‍ഡിന് പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഹേമ ദിവാകര്‍ അര്‍ഹയായി. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് ഡോ. ഹേമ ദിവാകറിന് പുരസ്‌കാരം നല്‍കിയതെന്ന് പുരസ്‌കാര നിര്‍ണയ സമിതി സംഘാടകരായ ‘ഏഷ്യ വണ്‍ മാസിക’യുടെ പ്രസാധകന്‍ പറഞ്ഞു. ബെംഗളൂരു ആസ്ഥാനമാക്കി പ്രവൃത്തിക്കുന്ന ഏഷ്യന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌കില്‍ ട്രാന്‍സ്ഫര്‍ (ആര്‍ട്ടിസ്റ്റ്) എന്ന സംഘടനയുടെ സിഇഒയും ചെയര്‍പേഴ്‌സണുമാണ് ഡോ. ഹേമ ദിവാകര്‍.

സമൂഹത്തിന്റേയും രാജ്യത്തിന്റേയും സേവനത്തിന് സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിനാണ് ഹേമ ദിവാകര്‍ അര്‍ഹയായത്. യുഎയില്‍ വച്ച് നടന്ന എഷ്യന്‍ ബിസിനസ്സ് ആന്‍ഡ് സോഷ്യല്‍ ഫോറം-2019 എന്ന പരിപാടിയില്‍ യുഎഇയുടെ ട്രേഡ് പ്രെമോഷന്‍ ഡയറക്ടര്‍ മുഹമ്മദ് നസീര്‍ ഹംദാന്‍ അന്‍ സാബിയുടെ കയ്യില്‍നിന്നാണ് ഡോ. ഹേമ ദിവാകര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി വിവിധ പരിപാടികളാണ് ഡോ. ഹേമ ദിവാകരുടെ നേതൃത്തിലുള്ള ആര്‍ട്ടിസ്റ്റ് എന്ന സംഘടന നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആര്‍ട്ടിസ്റ്റ് പുതിയ പദ്ധതി നടപ്പാക്കിയിരുന്നു. ലോക വനിതാ ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘സ്വീറ്റ് ഹാര്‍ട്ട്’ എന്ന പരിശോധന പദ്ധതി ഏറെ പ്രശംസ നേടിയിരുന്നു. കുറഞ്ഞ ചെലവില്‍ ഗുണമേന്‍മയുള്ള ചികിത്സാ സൗകര്യങ്ങള്‍ പ്രധാനം ചെയ്യുന്ന കര്‍ണാടകയിലെ പ്രമുഖ ആശുപത്രിയായ ദിവാകേര്‍സ് സ്‌പെഷ്യലിറ്റി ആശുപത്രിയുടെ ചെയര്‍പേഴ്‌സനാണ് ഡോ. ഹേമ ദിവാകര്‍. ഫെഡറേഷന്‍ ഓഫ് ഗൈനക്കോളജിക്കല്‍ സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ആയിരുന്നു ഡോ. ഹേമ ദിവാകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button