Latest NewsIndia

ഹെറോയിനുമായി എത്തിയ പാക് മത്സ്യബന്ധന ബോട്ട്പിടികൂടി

മുംബൈ: ഹെറോയിനുമായി എത്തിയ പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 600 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് ‘അല്‍ മദീന’ എന്ന ബോട്ടില്‍നിന്ന് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. 200 കിലോ ഹെറോയിനാണ് ഇവരുടെ പക്കൽ നിന്ന് പിടികൂടിയത്.
മെയ് 20ന് ലഭിച്ച ഇന്‍റലിജന്‍റ്സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബോട്ട് പിടികൂടിയതെന്ന് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ നടരാജന്‍ പറഞ്ഞു.

പാകിസ്ഥാനില്‍നിന്ന് എത്തിച്ച മയക്കുമരുന്ന് ഗുജറാത്ത് തീരമായ ജഖാവു തുറമുഖത്തിന് സമീപത്തുവച്ച് ഇന്ത്യന്‍ ബോട്ടിന് കൈമാറാനായിരുന്നു നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ തീരദേശ സേനയെ കണ്ടയുടന്‍ ബോട്ടിലുള്ളവര്‍ മയക്കുമരുന്ന് നിറച്ച ബാഗുകള്‍ കടലില്‍ വലിച്ചെറിഞ്ഞു. എന്നാല്‍ ബാഗുകള്‍ തിരിച്ചെടുക്കുകയും ബോട്ടിലുള്ള എല്ലാവരെയും കസ്റ്റഡിയിലെടുത്തെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button