വഴിപാടുകൾ ഭക്തനെ പൂജയുടെ ഭാഗമാക്കാനുള്ള മാർഗമാണെന്നാണ് വിശ്വാസം. ഏകാഗ്രവും നിരന്തരവുമായ പ്രാർഥനയോടെ നടത്തുന്ന വഴിപാടുകൾ ഫലം തരുമെന്ന് ഭക്തർ കരുതുന്നു. അർച്ചന, അഭിഷേകം, ചന്ദനംചാർത്ത്, നിവേദ്യം, വിളക്ക് എന്നിവയാണു പ്രധാന വഴിപാടുകൾ. ഒാരോ ക്ഷേത്രത്തിലും പ്രത്യേക കാര്യങ്ങൾക്കായി വിശേഷാൽ വഴിപാടുകൾ ഉണ്ടാകും.പുഷ്പാഞ്ജലി ആയുർആരോഗ്യ സൗഖ്യത്തിനു വേണ്ടി കഴിപ്പിക്കുന്ന വഴിപാടാണ്. അതുപോലെ വിവാഹം നടക്കാൻ സ്വയംവരാർച്ചന കഴിപ്പിക്കുന്നത് നല്ലതാണ്. ശത്രുദോഷ നിവാരണത്തിനു രക്തപുഷ്പാഞ്ജലി ആണ് നടത്തേണ്ടത്. ഇഷ്ടകാര്യപ്രാപ്തിക്ക് നെയ്‌വിളക്ക് , നിറമാല, ചന്ദനം ചാർത്തൽ എന്നിവ ഉത്തമമാണ്. മനഃശാന്തിക്ക് ധാര, ചുറ്റുവിളക്ക് കഴിപ്പിക്കണം. ശനി ദോഷ പരിഹാരത്തിനു നീരാഞ്ജനം നടത്തുന്നത് നല്ലതാണ്.
Post Your Comments