ഹൈദരാബാദ്: കേന്ദ്രത്തില്‍ ഒരു ഫെഡറല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ലോക്‌സഭയില്‍ വീണ്ടും എന്‍.ഡി.എ അധികാരത്തില്‍ വരുമെന്ന കാര്യം റാവുവിനെ സംബന്ധിച്ചിടത്തോളം അദ്ഭുതകരമായ കാര്യമാണ്.
തെലങ്കാനയിലെ സീറ്റുകളില്‍ സിംഹഭാഗവും ടിആര്‍എസിന് ലഭിക്കുമെങ്കിലും കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം തുടരുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. 2018 ഡിസംബറിലെ വിജയത്തിന് ശേഷം എക്‌സിറ്റ് പോള്‍ ഫലം വരുന്നതിന് തൊട്ടു മുന്നേയുള്ള ദിവസം വരെ ബിജെപി ഇതര കോണ്‍ഗ്രസ് ഇതരമായ ഒരു ഫെഡറല്‍ മുന്നണിക്കായി റാവു ശ്രമിക്കുന്നുണ്ടായിരുന്നു.
എക്‌സിറ്റ് പോള്‍ പ്രകാരം ടിആര്‍എസ് 12 സീറ്റുകള്‍ നേടും-കോണ്‍ഗ്രസ്, ബി.ജെ.പി, എം.ഐ.എം-അഞ്ച് സീറ്റുകള്‍ പങ്കിടും.
ഫെഡറല്‍ മുന്നണിക്കായി പ്രാദേശിക പാര്‍ട്ടി നേതാക്കളായ മമതാ ബാനര്‍ജി, അഖിലേഷ് യാദവ്, നവീന്‍ പട്‌നായിക്, പിണറായി വിജയന്‍, മുന്‍ പ്രധാനമന്ത്രി ദേവ് ഗൗഡ, എം.കെ. സ്റ്റാലിന്‍, ജഗന്‍മോഹന്‍ റെഡ്ഡി തുടങ്ങിയവരുമായി അദ്ദേഹം നിരന്തരം കൂടിക്കാഴ്ച നടത്തി. പക്ഷേ, ഈ പാര്‍ട്ടി നേതാക്കളില്‍ പലര്‍ക്കും റാവുവിന്റെ മുന്നണിയോട് യോജിപ്പുണ്ടായിരുന്നില്ല.
ആന്ധ്രപ്രദേശിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസും എ.ഐ.എം.ഐ.എമ്മും മാത്രമേ കെ.സി.ആറിന്റെ ഫെഡറല്‍ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചുള്ളു.
പ്രമുഖ പാര്‍ട്ടികളായ കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തി സംസ്ഥാനത്ത് ടിആര്‍എസ് മികച്ച വിജയം നേടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. അതേ സമയം ആന്ധ്ര പ്രദേശില്‍ തെലുങ്കു ദേശം പാര്‍്ട്ടിക്കും അടിത്തറ നഷ്ടപ്പെടുകയാണ്.
അതേസമയം മെയ് 23ന് ഫലം പുറത്ത് വരുമ്പോഴാണ് കേന്ദ്രത്തിലെ യഥാര്‍ഥ ചിത്രം പുറത്തു വരികയെന്ന പ്രതീക്ഷയിലാണ് അവര്‍ ഇപ്പോഴും.
2014 ലെ തെരഞ്ഞെടുപ്പില്‍ യുപിഎയ്ക്ക് 60 സീറ്റ് മാത്രമേ ലഭിച്ചിട്ടുള്ളൂ എങ്കില്‍ ഇത്തവണ 100 കടക്കുമെന്നാണ് പ്രവചനം. മറ്റു പാര്‍ട്ടികളും സീറ്റ് വര്‍ധിപ്പിക്കുമെന്ന് പ്രവചനത്തില്‍ പറയുന്നു.
Post Your Comments