വിശാഖപട്ടണം : ലോക്ക് ചെയ്ത കാറിനുള്ളില്‍ എട്ട് വയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു. സ്‌കിന്‍ഡിയയിലെ നേവി ക്വാര്‍ട്ടേഴ്‌സിലാണ് ബാലന് ദാരുണമരണം സംഭവിച്ചത്.
എട്ട് വയസുകാരനായ മകനൊപ്പം മേലുദ്യോഗസ്ഥന്റെ വീട്ടിലെത്തിയ ലെഫ്റ്റനന്റ് കമാന്‍ഡര്‍ തന്റെ കാര്‍ വൃത്തിയാക്കി ലോക്ക് ചെയ്യുകയായിരുന്നു. എന്നാല്‍ മകന്‍ വിനോദ് കാറിനുള്ളിലുണ്ടെന്ന കാര്യം ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. അടച്ചിട്ട കാറിനുള്ളില്‍ ശ്വാസം കിട്ടാതെ കുട്ടി മരിക്കുകയായിരുന്നെന്ന് മലാക്കപുരം പൊലീസ് പറഞ്ഞു.
സംഭവം നടന്നത് നേവിയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തായതിനാല്‍ തുടരന്വേഷണത്തിന് നേവിയുടെ അനുമതി ആവശ്യമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. നേവി ഉദ്യോഗസ്ഥരില്‍ നിന്ന് അനുമതി നേടാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നും അതിന് ശേഷം കേസ് വിശദമായി അന്വേഷിക്കുമെന്നും മലാക്കപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ ഭാസ്‌കര്‍ പറഞ്ഞു.
Post Your Comments