മുംബൈ : പാല്‍ വില വര്‍ധിച്ചു. അമുല്‍ പാലിനാണ് വില കൂടിയത്. ലീറ്ററിന് 2 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. മഹാരാഷ്ട്രയ്ക്കു പുറമേ, അമുല്‍ വില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങളിലും വര്‍ധനയുണ്ട്.. അമുല്‍ പാല്‍ വില്‍ക്കുന്ന ഗുജറാത്ത് കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ 2 വര്‍ഷം മുന്‍പാണു പാലിനു വില വര്‍ധിപ്പിച്ചത്. അമുലിന്റെ 6 ബ്രാന്‍ഡുകള്‍ക്കും വര്‍ധന ബാധകമാണ്.
ഉല്‍പാദനചിലവ് വര്‍ധിച്ചതിനെ തുടര്‍ന്നു പാല്‍കര്‍ഷകര്‍ക്ക് സഹായമാകാനാണ് വില വര്‍ധിപ്പിച്ചതെന്നു ഫെഡറേഷന്‍ ന്യായീകരിച്ചു. പാല്‍ ഉപഭോക്താക്കളില്‍ നിന്നു ലഭിക്കുന്ന ഓരോ രൂപയുടെയും 80 പൈസയോളം ക്ഷീര കര്‍ഷകര്‍ക്കു നല്‍കുന്ന സ്ഥാപനമാണ് അമുല്‍.
Post Your Comments