Latest NewsIndia

മകൻ ഉപേക്ഷിച്ച പെൺകുട്ടിയുടെ വിവാഹം നടത്തികൊടുത്ത് ഒരച്ഛൻ

കോട്ടയം : ഉള്ളിലെ നന്മ കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രശംസകൾ ഏറ്റു വാങ്ങുകയാണ് തിരുനക്കര സ്വദേശി ഷാജി. ഒരു വിവാഹം നടത്തി കൊടുത്തതാണ് ഷാജിയെ ഇത്രമേൽ ആളുകൾക്ക് പ്രിയങ്കരനാക്കിയത്, വെറുമൊരു വിവാഹമല്ല. തന്റെ മകൻ പ്രണയിച്ച പെൺകുട്ടിയുടെ വിവാഹം.

ഇദ്ദേഹത്തിന്റെ മകന്‍ പ്ലസ് ടൂവിൽ പഠിക്കുന്ന സമയത്ത് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇരുവരും ഒന്നിച്ച് നാടുവിട്ടു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് ഇവരെ പോലീസിൽ ഹാജരാക്കി. പെണ്‍ വീട്ടുകാര്‍ പെണ്‍കുട്ടിയെ ആവശ്യമില്ലെന്ന് പറഞ്ഞു. ഇതേതുടർന്ന് പ്രായപൂർത്തിയാകുമ്പോൾ ഇരുവരുടെയും വിവാഹം നടത്തി കൊടുക്കാമെന്ന് ഷാജി സമ്മതിക്കുകയായിരുന്നു.

എന്നാൽ പിന്നീട് മകൻ മറ്റൊരു പെൺകുട്ടിയെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇതറിഞ്ഞ ഷാജി മകനെ തള്ളി പറഞ്ഞെന്നു മാത്രമല്ല മകന് നല്കാനിരുന്ന സ്വത്തുക്കൾ പെൺകുട്ടിയ്ക്ക് നൽകുകയും കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായ് ഇന്ന് കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തി കൊടുക്കുകയും ചെയ്യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button