ഇടിഞ്ഞുപൊളിഞ്ഞ് ഏത് നിമിഷവും നിലംപതിക്കുമെന്നുറപ്പുളള കെട്ടിടങ്ങളിലാണ് ജീവിതം. എങ്കിലും മുംബൈ ജിടിബി നഗറിലെ പഞ്ചാബി കോളനിയിലെ ഒരാള്‍ പോലും ഇവിടെ വിട്ടുപോകാന്‍ തയ്യാറല്ല. ഇവരെ ഒഴിപ്പിക്കാനുള്ള ബിഎംസിയുടെ നീക്കം സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെ താതകാലിക ആശ്വാസത്തിലാണ് ഈ കോളനിയിലെ താമസക്കാര്‍.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്ന് കുടിയിറക്കപ്പെട്ടവരാണ് പഞ്ചാബി കോളനിയിലെ താമസക്കാര്‍. 1958 മുതല്‍ ഇവിടെയുള്ള 25 കെട്ടിടങ്ങളിലായി കഴിയുകയാണിവര്‍. ആയിരത്തിലധികം വരും കോളനിയിലെ അന്തേവാസികളുടെ എണ്ണം. വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതില്‍ ഇവര്‍ക്ക് എതിര്‍പ്പൊന്നുമില്ല. പക്ഷേ സമീപപ്രദേശത്ത് തന്നെ തങ്ങള്‍ക്ക് പുനരധിവാസസൗകര്യം നല്‍കണമെന്ന ആവശ്യം ഇവര്‍ ഉന്നയിക്കുന്നു.
കാലങ്ങളായി ഇവിടെയാണ് കഴിയുന്നതൊന്നും ജോലിയും കുട്ടികളുടെ വിദ്യാഭ്യാസവുമെല്ലാം ഇവിടെത്തന്നെയാണെന്നും ഇതൊക്കെ ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് പറിച്ചുമാറ്റപ്പെടുന്നത് ഉള്‍ക്കൊള്ളാനാകില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അരനുറ്റാണ്ടിലേറെയായി വികസനചര്‍ച്ച നടക്കുന്നുണ്ട്. പക്ഷേ ഒന്നും നടപ്പിലാകുന്നില്ലെന്ന് പഞ്ചാബി കോളനിയിലുള്ളവര്‍ പറയുന്നു. എന്തായാലും ജീവന്‍ അപകടത്തിലായിട്ടും പഴക്കം ചെന്ന കെട്ടിടങ്ങളില്‍ ജീവിതം തുടരുമ്പോള്‍ തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ഓരോ കുടുംബവും.
Post Your Comments