KeralaLatest News

വെട്ടേറ്റ സിപിഎം വിമത സ്ഥാനാർത്ഥി നസീറിനെ കാണാൻ ജയരാജനെത്തി

കോഴിക്കോട്: വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയും സി പി എം വിമതനുമായിരുന്ന സി ഒ ടി നസീറിനെ കാണാൻ സി പി എം സ്ഥാനാർഥി പി ജയരാജൻ എത്തി. നസീറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ പി ജയരാജന് നേരെ കോണ്‍ഗ്രസിന്‍റെയും ആര്‍എംപിയുടെയും ആരോപണം നിലനിൽക്കുന്നതിനിടെയാണ് നസീറിനെ കാണാന്‍ ജയരാജനെത്തിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നസീർ കഴിയുന്നത്. ആശുപത്രിയിലെത്തിയ ജയരാജൻ അര മണിക്കൂർ നേരം നസീറിനൊപ്പം ചെലവിട്ടു.

ആക്രമണത്തില്‍ തനിക്കോ പാര്‍ട്ടിക്കോ പങ്കില്ലെന്ന് ജയരാജന്‍ വ്യക്തമാക്കി. നേരത്തെ സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണനും വിഷയത്തിൽ സമാന നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവത്തിൽ കണ്ടാലറിയാവുന്ന 3 സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്.

സിപിഎമ്മില്‍ നിന്ന് പുറത്തേക്ക് വന്നതും പി ജയരാജനെതിരെ വടകരയില്‍ മത്സരിച്ചതുമാണ് തന്നോടുള്ള സിപിഎം വിരോധത്തിന് കാരണമെന്നാണ് നസീർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button